Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരേച്ചാല്‍ ക്ഷേത്രത്തില്‍ അരങ്ങേറ്റമേളം ഞായറാഴ്ച

22 Aug 2025 09:43 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലി കൊരേച്ചാല്‍ ശ്രീ ദുര്‍ഗ്ഗാ സ്വയംഭൂ കിരാതപാര്‍വ്വതീ ക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ 11 പേരാണ് അരങ്ങേറ്റം നടത്തുന്നത്. മേളവിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത മേളകലാകാരന്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ മേളം അഭ്യസിച്ച ഒമ്പതിനും 65നും ഇടയില്‍ പ്രായമുള്ള എം.എസ്.അഭിനവ് , ടി.എസ്.ആദികേശ്, വി.എം.ആദിത്യന്‍, വി.എം.അര്‍ജുന്‍ ,എം.എസ്. അനന്തു, പി.എസ്.ശ്രീഹരി ,പി.ആര്‍.ദേവര്‍ഷ് , കശ്യപ് എം. മേനോന്‍, കെ.എസ്.ധനഞ്ജയ്, എം.എസ്. ബദരീനാഥ്, കെ.എന്‍.പത്മസുന്ദരന്‍ എന്നിങ്ങനെ 11 പേരാണ് പഞ്ചാരിയുടെ പതികാലംമുതല്‍ കയ്യുംകോലും ഉപയോഗിച്ച് കൊട്ടിക്കയറാനൊരുങ്ങുന്നത്. വൈകീട്ട് ആറിന് നടക്കുന്ന അരങ്ങേറ്റമേളത്തിന് തുടക്കം കുറിച്ച് പെരുവനം കുട്ടന്‍മാരാര്‍ ഭദ്രദീപം തെളിയിക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രസമിതി സെക്രട്ടറി സുരേഷ് കടുപ്പശ്ശേരിക്കാരന്‍, ട്രഷറര്‍ ഷനോജ് വെട്ടിയാട്ടില്‍, വൈസ്പ്രസിഡന്‍ര് സുധീഷ് വെട്ടിയാട്ടില്‍, കെ.എന്‍.പത്മസുന്ദരന്‍ എന്നിവര്‍ പങ്കെടു

Follow us on :

More in Related News