Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഎച്ച് 66-ൽ പണി നടക്കുന്ന സ്ഥലങ്ങളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കണം...

28 Nov 2024 19:10 IST

MUKUNDAN

Share News :

ചാവക്കാട്:എൻഎച്ച് 66-ൽ പണി നടക്കുന്ന സ്ഥലങ്ങളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.കഴിഞ്ഞ മൂന്നുവർഷക്കാലമായി എൻഎച്ച് 66 ന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.മൂന്നു വർഷത്തിനുള്ളിൽ പണി നടക്കുന്ന സ്ഥലങ്ങളിൽ നിരവധി അപകടങ്ങൾ ഉണ്ടാവുകയും,കുറെ പേർ മരിക്കുകയും,നൂറുകണക്കിന് ആളുകൾ അപകടങ്ങളിൽ പരിക്ക് പറ്റി ചികിത്സയിലും ആണ്.കഴിഞ്ഞ ദിവസം തൃപ്രയാറിൽ അഞ്ചുപേർ മരിക്കുകയും,നിരവധി പേർക്ക് പരിക്കുപറ്റുകയും ചെയ്തു.പണി നടക്കുന്ന മേഖലകളിലും അപകടം ഉണ്ടാകാൻ സാഹചര്യമുള്ള സ്ഥലങ്ങളിലും അപകട സൂചന ബോർഡുകൾ സ്ഥാപിക്കുവാനും അപകടം ഒഴിവാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുവാനും നിരവധി തവണ ജനപ്രതിനിധികൾ അടക്കമുള്ള ആളുകൾ നാഷണൽ ഹൈവേ അതോറിറ്റിയോടും,ഗവൺമെന്റ് സംവിധാനങ്ങളോടും ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരുനടപടിപോലും സ്വീകരിക്കാൻ തയ്യാറായിട്ടില്ല.ഇനിയും ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ,മനുഷ്യ ജീവനുകൾ പൊലിയാതിരിക്കാൻ അടിയന്തരമായി അപകട സൂചന ബോർഡുകൾ സ്ഥാപിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും,മനപ്പൂർവ്വം അപകടങ്ങൾ ഉണ്ടാക്കുന്ന വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.




Follow us on :

More in Related News