Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ നഗരസഭ പതിനൊന്നാം വാർഡിൽ മധുരം പങ്കിട്ട് ജനസദസ്സ്..

02 Nov 2025 15:38 IST

MUKUNDAN

Share News :

ഗുരുവായൂർ:കേരള പിറവി ദിനത്തിൽ

 കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെയും,സർക്കാർ പ്രഖ്യാപിച്ച വിവിധ ക്ഷേമപദ്ധതികളും,നഗരസഭയിലും പതിനൊന്നാം വാർഡിലും നടന്ന വികസന,ക്ഷേമ,സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടും ജനസദസ്സ് സംഘടിപ്പിച്ചു.പതിനൊന്നാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലുവായ് എംഎൽപി സ്കൂളിൽ നടന്ന സദസ്സ് സിപിഐ തൈക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും,ഗുരുവായൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ എ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു.ഐക്യ കേരളം രൂപപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന ഇരുണ്ട കാലഘട്ടത്തിൽ നിന്നും ഇന്ന് കാണുന്ന പുരോഗതിയിലേക്ക് കേരളത്തെ നയിച്ചത് അതാത് കാലഘട്ടങ്ങളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരാണെന്നും,ഇടതുപക്ഷ വികസന സമീപനമാണ് കേരള മോഡൽ മാതൃകയുടെ അടിത്തറയന്നും അദ്ദേഹം പ്രസ്താവിച്ചു.കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചതിലൂടെ കേരള മോഡൽ ലോക മാതൃകകളിൽ ഇടം പിടിച്ചുവെന്നും എ.എം.ഷഫീർ പറഞ്ഞു.സിപിഐഎം പാലുവായ് ലോക്കൽ കമ്മിറ്റി അംഗം കെ.സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, 

 വിദ്യാഭ്യാസ അവാർഡ് ദാനം,മധുര പലഹാര വിതരണം,പുതിയ വികസന കാഴ്ചപ്പാടുകളുടെ അവതരണം,പൊതുജന അഭിപ്രായങ്ങൾ ക്രോഡീകരണം എന്നിവയും നടന്നു.തൈക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഷാനി റെജി സ്വാഗതവും,സിപിഐ മാമബസാർ ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറി എ.ഖയസ്സ് നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News