Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 19:43 IST
Share News :
തിരൂരങ്ങാടി : ഏപ്രിൽ 30 നു സർവീസിൽ നിന്നും വിരമിക്കുന്ന പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസിനും ഏപ്രിൽ 24 നു വിരമിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം പ്രൊഫസർ ഡോ മുഹമ്മദ് മാഹീനും പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം ഗവേഷണ വിദ്യാർഥികൾ യാത്രയയപ്പ് നൽകി. ചരിത്ര വിഭാഗം മേധാവി എം സലീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മ ഡോ. കെ അസീസിനും വയനാട് പുൽപ്പള്ളി പഴശ്ശി രാജ കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ജോഷി മാത്യു ഡോ. മുഹമ്മദ് മാഹീനും ഉപഹാരം കൈമാറി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ ഫിറോസ് കെ.ടി, ഡാലിയ വർഗീസ്, സുചിത്ര വി, ഷഹാന കെ എന്നിവർ സംബന്ധിച്ചു. കലാ രാജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ റെനി അന്ന ഫിലിപ്പ് കൃതജ്ഞത അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.