Sat Jun 14, 2025 8:42 PM 1ST
Location
Sign In
05 Nov 2024 10:44 IST
Share News :
പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ ആണ് അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നുവെന്ന് മണികണ്ഠൻ ആരോപിച്ചു. കർഷക മോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണകുമാർ ഒരു റീത്ത് വെക്കാൻ പോലും തയ്യാറായില്ലെന്ന് മണികണ്ഠൻ പറഞ്ഞു. പാർട്ടി പ്രവർത്തകർ വിളിച്ചാൽ കൃഷ്ണകുമാർ ഫോൺ എടുക്കില്ലെന്നും സ്വന്തം ഗ്രൂപ്പുകാർ മാത്രം വിളിക്കണമെന്നും അദ്ദേഹം പറയുന്നു. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാർ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.