Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനം കൊള്ളക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയാറാവുന്നില്ല

25 Jan 2025 19:55 IST

ജേർണലിസ്റ്റ്

Share News :


കുഞ്ചിത്തണ്ണി: ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന വന്‍മരങ്ങള്‍ വെട്ടി നശിപ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വനം കൊള്ളക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയാറാവുന്നില്ല. ബൈസണ്‍വാലി വില്ലേജില്‍ ചൊക്രമുടി മല നിരയിലാണ് നൂറ്റി അന്‍പതോളം വന്‍ കാട്ടുമരങ്ങള്‍ കൈയേറ്റക്കാര്‍ വെട്ടിനശിപ്പിച്ചത്. നൂറ് ഇഞ്ചില്‍ കൂടുതല്‍ വണ്ണവും നൂറ് അടിയിലേറെ ഉയരവുമുള്ള മരങ്ങളാണ് വെട്ടിനശിപ്പിച്ചത്. കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ അപകടസ്ഥയില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ഹൈക്കോടതിയും ജില്ലാ കലക്ടറും ആവശ്യപ്പെട്ടിട്ടും മരങ്ങള്‍ വെട്ടി മാറ്റാന്‍ വനം വകുപ്പ് ഇതുവരേയും നടപടിസ്വീകരിച്ചിട്ടില്ല. ഇതിനേതിരെ സമരം നടത്തിയവര്‍ക്കെതിരെ കേസെടുത്ത വനം വകുപ്പ് ചൊക്രംമുടിയില്‍ പതിനഞ്ച് ഏക്കറോളം സ്ഥലത്ത് വന്‍മരങ്ങള്‍ വെട്ടിമാറ്റിയ ശേഷം മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് കുറ്റിവരെ പറിച്ചുമാറ്റിയ കൈയേറ്റക്കാര്‍ക്കും വനം കൊള്ളക്കാര്‍ക്കുമെതിരെ കേസെടുക്കാത്ത വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചൊക്രമുടി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 


Follow us on :

More in Related News