Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുഞ്ചന്‍ പറമ്പില്‍ എം ടി യുടെ സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചു

07 Feb 2025 21:40 IST

Jithu Vijay

Share News :

തിരൂർ : മലയാള ഭാഷയുടെ അഭിമാനമായിരുന്ന എം ടി വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ആദ്യഘട്ടമായി 5 കോടി രൂപ 2025-26 ലെ സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. മലയാള ഭാഷയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്നതും എം ടിയുടെ ജീവിതവും കൃതികളും വരും തലമുറയ്ക്ക് പരിചയപ്പെടുത്തും വിധവുമുള്ള പഠനകേന്ദ്രമാണ് സജ്ജമാക്കുക.


കായിക - ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്റെ ഇടപെടലിലാണ് ബജറ്റില്‍ എം ടി സ്മാരകത്തിന് തുക അനുവദിച്ചത്. സ്മാരക നിര്‍മ്മാണം അതിവേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

Follow us on :

More in Related News