Sat Jun 7, 2025 4:33 PM 1ST

Location  

Sign In

ഫാഷിസ്റ്റ് മോദി സർക്കാർ : സി.പി. എം നിലപാട് തിരുത്തേണ്ടി വരുമെന്ന് ബിനോയ് വിശ്വം

23 Feb 2025 18:44 IST

Fardis AV

Share News :



കോഴിക്കോട് : മോദി സർക്കാർ ഫാഷിസ്റ്റ് അല്ലെന്ന സി.പി. എം നിലപാട് തിരുത്തേണ്ടി വരുമെന്ന് സി.പി. ഐ സംസ്ഥാന സെകട്ടറി ബിനോയ് വിശ്വം.

കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്ലറുടെ ഫാഷിസ്റ്റ് ആശയങ്ങളിൽ നിന്ന് പ്രത്യയശാസ്ത്ര ഊർജ്ജം ഉൾക്കൊള്ളുന്നവരാണ് ആർ. എസ്. എസ് ഈ ആർ.എസ്. എസിൻ്റെ ആശയങ്ങളാണ് നരേന്ദ്ര മോദി സർക്കാരിനെ നയിക്കുന്നത്. ഇത്തരമൊരു സർക്കാരിനെ എങ്ങനെ ഫാഷിസ്റ്റ് സർക്കാർ അല്ല എന്ന് പറയുവാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

എന്തുകൊണ്ടാണ് സി.പി. എം ഇപ്പോൾ മാറി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്തെന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുത്തരമായിക്കൊണ്ട് ബിനോയ് വിശ്വം പ്രതികരിച്ചു.

സംസ്ഥാന സമ്മേളനങ്ങളിൽ ചർച്ച ചെയ്യുവാനുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ നയരേഖയിൽ ആണ് മോദി സർക്കാർ ഫാഷിസ്റ്റല്ലെന്ന പരാമർശമുണ്ടായതും വിവാദമായതും. ഇതിനെക്കുറിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

വയനാട് ചൂരൽമലയിൽ നടന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

വയനാട് ദുരന്തത്തിലെ പുനരധിവാസത്തിൽ രാഷ്ട്രീയം കലർത്തരുത്. കൊച്ചിയിലെ ഗ്ളോബൽ സമ്മിറ്റി ലേതുപോലെ എൽ.ഡി.എഫ്, യു.ഡി. എഫ്, ബി.ജെ. പി ഒന്നിച്ചു നില്ക്കുകയാണ് വേണ്ടത്.

സമരം വയനാടിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. 

സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്ററും ഒപ്പമുണ്ടായിരുന്നു.

Follow us on :

More in Related News