Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 18:32 IST
Share News :
തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റ്ർ അബ്ദുറഷീദ് മാസ്റ്റർ മൂന്ന് പതിറ്റാണ്ടുകാലത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയറങ്ങി. മാനേജ്മെൻ്റ് ഭാരവാഹികളും അലുംമ്നി അംഗങ്ങളും പി.ടി.എ ഭാരവാഹികളും സ്റ്റാഫ് കൗൺസിലും ചേർന്ന് പ്രൗഢമായ യാത്രയയപ്പ് നൽകി. യാത്രയപ്പ് സംഗമത്തിൻ്റെ ഉദ്ഘാടനവും എപ്ലസ് പ്രതിഭകൾക്കുള്ള അവാർഡും സ്കൂൾ മാനേജർ എം.കെ. ബാവ നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന ടി.അബ്ദുറഷീദ് മാസ്റ്റർ മറുപടി പ്രസംഗം നിർവ്വഹിച്ചു.
യതീംഖാന കമ്മിറ്റി സി.ഇ.ഒ ഡോ:അനീസ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ സി.പി. ഹബീബ , സമീന മൂഴിക്കൽ, പി.ടി.എ. പ്രസിഡൻ്റ് എം.ടി. അയ്യൂബ് മാസ്റ്റർ,ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ, അലുമിനി പ്രസിഡണ്ട് അഡ്വ: സി.പി. മുസ്തഫ, റിയാസ് തോട്ടുങ്ങൽ, ഹമീദലി മാസ്റ്റർ, അമർ മനരിക്കൽ,കാരാടൻ റഷീദ്, സ്റ്റാഫ് സെക്രട്ടറി ടി.സി. അബ്ദുൽ നാസർ, എം.പി.അലവി അധ്യാപകരായ എം.ടി. മമ്മദ്, പി. അബ്ദുൽ ജലീൽ, കെ.ഷംസുദ്ധീൻ, എം. സുഹൈൽ,കെ.വി സാബിറ , കെ. ജമില ,യു.ടി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. പി. അബ്ദുസമദ് മുനീർ താനാളൂർ , എ.ടി. സൈനബ,പി. ഇസ്മായിൽ, പി. ജാഫർ,എസ്. ഖിളർ , കെ.ഇബ്രാഹീം, മുഹമ്മദലി ജൗഹർ , ഹാരിഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.