Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 16:50 IST
Share News :
കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലുമെല്ലാം എമ്പുരാൻ തരംഗമാവുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മാർച്ച് 27 നാണ് ആഗോള റിലീസായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ദിവസം, ഈ ചിത്രം കാണുവാനായി ജോലിക്കാർക്ക് പ്രത്യേക സ്‌ക്രീനിങ് ഒരുക്കിയിരിക്കുകയാണ് വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്യൂഗോ. ജീവനക്കാർക്കെല്ലാം അവധി നൽകുന്നതോടൊപ്പമാണ് പ്രത്യേക സ്‌ക്രീനിങ് ഒരുക്കിയിരിക്കുന്നത്.
ജീവനക്കാർക്ക് എച്ച്ആർ അയച്ചിരിക്കുന്ന മെയിൽ പുറത്തുവന്നിട്ടുണ്ട്. ‘ഗെറ്റ് റെഡി ഫോർ എ മൂവി ഡേ’ എന്ന രീതിയിലായിരുന്നു ജീവനക്കാർക്ക് സന്ദേശം എത്തിയത്. എമ്പുരാന്റെ റിലീസിനോടനുബന്ധിച്ച് കോളജിന് വരെ അവധി നൽകിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് അവധി നൽകികൊണ്ട് കമ്പനികളും രംഗത്തെത്തുന്നത്.
അതേസമയം മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ.
ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡുകൾ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിനായി ആരാധകർക്കൊപ്പം നിരവധി സിനിമ ആസ്വാദകരാണ് കാത്തിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.