Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യക്കായി ഇ.എം.ഇ.എ യുടെ വെങ്കല മെഡൽ......

21 Apr 2025 10:07 IST

Jithu Vijay

Share News :

മലപ്പുറം : ഏഷ്യാ ഒഷ്യാനിയ ഇൻ്റെർനാഷണൽ സാംബോ ചാമ്പ്യൻഷിപ്പിൽ ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റിഷിൻ. പി ക്ക് വെങ്കലം. 88 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യക്കായി റിഷിന്റെ അഭിമാന നേട്ടം. കിർഖിസ്ഥാൻ സ്വർണവും ഖസാക്കിസ്ഥാൻ വെള്ളിയും കരസ്ഥമാക്കി.

ഏപ്രിൽ 13 മുതൽ 18 വരെ ഉസ്ബക്കിസ്ഥാനിലെ യുനുസോബോഡ് സ്പോർട്സ് കോംപ്ലക്സിൽ ആയിരുന്നു മത്സരം. ഏഷ്യാ & ഒഷ്യാനിയ ഇൻ്റെർനാഷണൽ സാംബോ ചാമ്പ്യൻഷിപ്പിൽ 88 കിലോഗ്രാം കാറ്റഗറിയിലാണ് ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് റിഷിൻ വെങ്കലം കൊയ്തത്.


ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പി.മുഹമ്മദ് റിഷിൻ. കഴിഞ്ഞ മാസം മഹാരാഷ്ട്രയിൽ നടന്ന ദേശീയ സാംബോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണ്ണം കരസ്ഥമാക്കിയാണ് ഇൻ്റെർനാഷണൽ മൽസരത്തിലേക്ക് റിഷിൻ യോഗ്യത നേടിയത്.


 കൊണ്ടോട്ടി നീറാട് സ്വദേശികളായ കബീർ പാമ്പോടൻ , ഫൗസിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് റിഷിൻ. ഫാത്തിമ റിൻഷ , ആയിശ റിസ എന്നിവർ സഹോദരങ്ങളാണ്. അബ്ദുൽ ലത്തീഫ്, വാഹിദ്, അലി എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. ദേശീയ, സംസ്ഥാന കായിക മേളയിൽ നിരവധി നേട്ടങ്ങൾ കൊയ്ത ഇ.എം.ഇ എക്ക് മുഹമ്മദ് റിഷിൻ്റെ മെഡൽ നേട്ടം മറ്റൊരു പൊൻതൂവലായി.


 വെങ്കല മെഡൽ നേട്ടത്തിൽ ഇ.എം.ഇ.എ ജനറൽ സെക്രട്ടറി പി.കെ ബഷീർ എം.എൽ.എ, മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പാൾ കെ.ഷാം , ഹെഡ്മാസ്റ്റർ പി.ടി ഇസ്മായിൽ, പി.ടി.എ പ്രസിഡണ്ട് പി.ഡി ഹനീഫ, കായിക അധ്യാപകൻ മർസൂഖ് തുടങ്ങിയവർ അഭിനന്ദിച്ചു. വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്ന ഉടനെ മാനേജ്മെൻ്റ, പി.ടി.എ, എന്നിവരുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം നൽകാൻ കാത്തിരിക്കുകയാണ് അധ്യാപകരും, വിദ്യാർത്ഥികളും.

Follow us on :

More in Related News