Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 20:41 IST
Share News :
ചാവക്കാട്:സിപിഐഎം 24-ആം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ബഹുജന പ്രകടനവും,റെഡ് വളണ്ടിയർ പരേഡും തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ചു.തിരുവത്ര മുട്ടിൽ കെ.ടി.ഭരതൻ നഗറിൽ സമാപിച്ചു.തുടർന്ന് ചേർന്ന പൊതുസമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു.എൻ.കെ.അക്‌ബർ എംഎൽഎ,ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ആർ.രാധാകൃഷ്ണൻ,ഷൈനി ഷാജി,കെ.കെ.മുബാറക്ക്,സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച്.സലാം,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എം.ഹനീഫ,പി.കെ.രാധാകൃഷ്ണൻ,പ്രസന്ന രണദിവെ,വി.ജി.സഹദേവൻ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.പി.രണദിവെ,പ്രിയമനോഹരൻ,ടി.എം.ദിലീപ്,കെ.ആർ.ആനന്ദൻ,ടി.എം.ഷെഫീക്ക്,പി.കെ.മോഹനൻ,കെ.യു.ജാബിർ,എം.എ.ബഷീർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.