Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 22:39 IST
Share News :
ചമഞ്ഞ മുതുകാട് സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ.
പേരാമ്പ്ര: ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ യുവാവ് പോലീസ് പിടിയിൽ.വയനാട്ടിലെ സ്വകാര്യ
ഹോസ്പിറ്റലിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവിനെയാണ് പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന ആണ് രോഗികളെ ചികിൽസിച്ചിരുന്നത് എന്നാണ് ലഭിച്ച വിവരം.അമ്പലവയൽ പോലീസിന് ലഭിച്ചപരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ
കഴിയുകയായിരുന്ന ജോബിൻ
പിടിയിലായത്. പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലും സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സ് ആയി ജോലി ചെയ്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.