Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 14:44 IST
Share News :
തിരൂരങ്ങാടി : തെന്നല സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിനുവേണ്ടി ഇടപെടണമെന്നും ആവശ്യപ്പെട്ട് കക്കാട് കരിമ്പിൽ സ്വദേശി പൊതുപ്രവർത്തകനായ ടിപി ഇമ്രാൻ എൻഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടർക്കും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണിനും പരാതി നൽകി.
കഴിഞ്ഞ ഭരണസമിതി നടത്തിയ ക്രമക്കേടുകൾ മൂലം നിരവധി നിക്ഷേപകരാണ് പണം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിവാഹത്തിന് സ്വരൂപിച്ച പണം ലഭിക്കാതെ വന്നപ്പോൾ വിവാഹം മുടങ്ങിയ സംഭവം വരെ ഉണ്ടായി. വീടുവയ്ക്കാനും ചികിത്സയ്ക്കു വേണ്ടിയും, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുമൊക്കെ സ്വരൂപിച്ച പണമാണ് മുൻ ഭരണസമിതിയുടെ ക്രമക്കേടുകൾ മൂലം നിക്ഷേപകർക്ക് ലഭിക്കാത്ത സാഹചര്യമുണ്ടായത്. ഇതിന് തുടർന്നാണ് തെന്നല ബാങ്കിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും, നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ടിപി ഇമ്രാൻ എൻഫോഴ്സ്മെൻ്റ്
ഡയറക്ടറേറ്റിന് പരാതി നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.