Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 18:44 IST
Share News :
⭕ഡോക്ടര്‍ നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് പാസായവര്‍ക്കും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌റ്റർ ചെയ്തവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും, ആധാര്‍ കോപ്പിയുമായി ജൂലൈ ഏഴിന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരാക്കണം. ഫോണ്‍: 0494 2666439.
⭕അധ്യാപക നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിന് കീഴിലുള്ള മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ കേരളത്തിലെ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും സെറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ എട്ടിന് രാവിലെ 10 ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഹാജരാക്കണം.
ഫോണ്‍: 04933 227253.
⭕അധ്യാപക നിയമനം
പുല്ലാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി ഉറുദു, സീനിയര്‍ മാത്‌സ്
(സീനിയര്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലായ് 9ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.
ഫോണ്‍: 9961218638
⭕ഓവര്‍സിയര്‍ നിയമനം
വേങ്ങര ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനം നടത്തുന്നു. മൂന്നുവര്‍ഷത്തെ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് ജൂലൈ 9ന് രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04942450226
⭕ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II അഭിമുഖം
ജില്ലയില്‍ മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 137/2015) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ 8, 10 തീയതികളില്‍ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാക്കണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.