Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ്സുകളുടെ മത്സരയോട്ടം നടപടി വരും.

24 Jul 2025 07:06 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര :വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നാല് ദിവസമായി തുടരുന്ന സമരം പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെയും അധികാരികളുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ യൂത്ത് കോൺഗ്രസ്‌ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി നേതാക്കൾ അവകാശപ്പെട്ടു. സമര വിജയത്തിന് പിന്തുണ നൽകിയ മുഴുവൻ പൊതുജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേരാമ്പ്രയിൽ പ്രകടനം നടത്തി.


നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ജസ്മിന മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്‌. സുനന്ദ്, കെ എസ്‌ യു ജില്ലാ വൈസ് പ്രസിഡന്റ് എസ്‌.അഭിമന്യു, നിധിൻ വിളയാട്ടൂർ, കെ.കെ.അനുരാഗ് , അശ്വിൻ ദേവ് കൂത്താളി, റിഞ്ചു രാജ് എടവന,അമിത് എടാണി, സജീർ പണിമുക്ക്, അശ്വിൻ ശശി, ഹർഷിന മേപയൂർ,അസ്‌ലം എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News