Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 22:06 IST
Share News :
കൊയിലാണ്ടി:മോതിരം വിരലിൽ കുടുങ്ങിയ പത്തുവയസുകാരന് ആശ്വാസമായി അഗ്നിശമനസേന.
കാപ്പാട് സ്വദേശി അൻസിൽ റഹ്‌മാന്റെ കൈവിരലിലാണ് മോതിരം കുടുങ്ങിയത്. നീര് വന്ന് വീട്ടുകാരും നാട്ടുകാരും പഠിച്ചപണി മുഴുവൻ നോക്കിയിട്ടും അഴിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ആശ്രയം തേടി കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെത്തിയത്. സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഏറെ പരിശ്രമത്തിനു ശേഷമാണ് മോതിരം മുറിച്ചുമാറ്റി നൽകിയത്.ഇതോടെയാണ് വിദ്യാർഥിക്ക് ശ്വാസം നേരെയായത്.
കുട്ടികളും മുതിർന്നവരും സ്റ്റീൽ മോതിരവും അതുപോലെ കട്ടി കൂടിയ മോതിരങ്ങളും ഉപയോഗിക്കുന്നത് പെട്ടെന്ന് നീര് വരുന്നതിന് കാരണമാകുന്നുണ്ട്.
മോതിരം അഴിക്കാൻ പറ്റാതാവുമെന്ന സ്ഥിതി വിരലിനെ അപകടത്തിലാക്കുമെന്നും അഗ്നിരക്ഷാസേന മുന്നറിയിപ്പു നൽകി. ഇത്തരം സംഭവങ്ങൾ കൂടി വരികയാണ്. വിരൽ മുറിച്ചുമാറ്റിയ സംഭവം പോലുമുണ്ടായിട്ടുണ്ട്. അതുകൊണ്ട് മുതിർന്നവർ ഇത്തരം മോതിരങ്ങൾ ഇടാതിരിക്കുകയും കുട്ടികൾ ഇടുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്യണമെന്നും, സ്കൂൾതലത്തിൽ ബോധവൽക്കരണം നടത്തുന്നത് ഉചിതമായിരിക്കുമെന്നും അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.