Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തക ചർച്ച സംഘടിപ്പിച്ചു

01 Jul 2025 18:48 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ചാത്തൻകാവ് പൊതുജനവായനശാലയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി നോവൽ ചർച്ച സംഘടിപ്പിച്ചു.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജയമോഹൻ എഴുതിയ

നൂറ് സിംഹാസനങ്ങൾ എന്ന നോവലിൻ്റെ അവതരണം അർജ്ജുൻ അശോക് നിർവ്വഹിച്ചു.  വായനശാല പ്രസിഡണ്ട് കെ.പി മനേജ്കുമാർ അധ്യക്ഷനായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എസി സുരേന്ദ്രൻ, പി.പി രവീന്ദ്രൻ, കെ.വി സുരേന്ദ്രൻ, പ്രേമരാജൻ മാസ്റ്റർ, സുബ്രഹ്മണ്യൻ.എൻ. കെ. ,സജീഷ് കെ.കെ.,സജീവ് പി.പി, രാജേഷ് വി.പി, ശങ്കരനാരായൺ ൻ.കെ., മിനി, മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വായനശാല സെക്രട്ടറി കെ.രത്നാകരൻ,ജോ:സെക്രട്ടറി പി പ്രശോഭ് പ്രസംഗിച്ചു




Follow us on :

More in Related News