Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി.

12 Feb 2025 22:31 IST

Jithu Vijay

Share News :

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

കേരള പോലീസിൻ്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലേക്ക് മെസെഞ്ചര്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സന്ദേശം ലഭിച്ചത്. ഇന്നലത്തന്നെ പോലീസ്

പ്രാഥമിക പരിശോധന നടത്തിയിരുന്നു.


സന്ദേശം അയച്ചയാളുടെ യഥാര്‍ത്ഥ ഫേസ്ബുക്ക് ഐഡിയാണെന്ന് കണ്ടെത്തിയ പോലീസ് ഇന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. സന്ദേശം അയച്ചയാള്‍ തെലങ്കാന സ്വദേശിയാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടന്നുവരികയാണ്.


സമാനമായ രീതിയില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വച്ചതായി വ്യാജ സന്ദേശം

പോലീസിന് ലഭിച്ചിരുന്നു. കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് വ്യാജസന്ദേശം എത്തിയത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സിഎസ്എഫ് പോലീസും ചേര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേയില്‍ അടക്കം പരിശോധനകള്‍ നടത്തി. വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സന്ദേശം വ്യാജമാണെന്ന് സിസിഎഫും, പോലീസും

സ്ഥിരീകരിച്ചിട്ടുണ്ട്.

Follow us on :

More in Related News