Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

04 May 2025 17:01 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ഡോ.ശ്യാമപ്രസാദ് മുഖർജി നാഷണൽ റൂർബൻ മിഷൻ പദ്ധതിപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി 1 കോടി രൂപ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന് നൽകിയിട്ടും പുന്നയൂർക്കുളം എഇഒ നാക്കോല റോഡിന്റെ പണി 5 വർഷമായിട്ടും പൂർത്തീകരിക്കാതെ പൊതുജനത്തെ ദ്രോഹിച്ച പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും,നട്ടാൽ മുളയ്ക്കാത്ത വാഗ്ദാനങ്ങൾ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞ് വഞ്ചിച്ച എംഎൽഎ എൻ.കെ.അക്‌ബറിനുമെതിരെ ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ അനിൽ മഞ്ചറമ്പത്ത് മാർച്ച്‌ ഉദ്ഘാടനം ചെയ്തു.ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ്‌ ടി.കെ.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.പുന്നയൂർക്കുളം ഈസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി കെ.ഡി.ബാബു സ്വാഗതവും,വെസ്റ്റ് മേഖല പ്രസിഡന്റ്‌ ദിലീപ് അരിയല്ലി നന്ദിയും പറഞ്ഞു.നേതാക്കളായ ഹീര കൃഷ്ണദാസ്,ഷാജി തൃപ്പറ്റ്,കെ.സി.രാജു,സീന സുരേഷ്,ശാന്തി സതീശൻ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Follow us on :

More in Related News