Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 09:46 IST
Share News :
പരപ്പനങ്ങാടി : ശോചനീയാവസ്ഥയിലായ അറ്റത്തങ്ങാടി റോഡിൻ്റെ നവീകരണ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ തദ്ദേശ സ്വയം. ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് പരാതി നൽകി. 45 ലക്ഷം രൂപ എം.എൽ.എ.ഫണ്ടും 10 ലക്ഷം രൂപ നഗരസഭാ ഫണ്ടും അടക്കം 55 ലക്ഷം രൂപ റോഡ് നിർമ്മാണ പ്രവൃത്തിക്ക് പാസായി ടെണ്ടറായി കരാറുകാരൻ എഗ്രിമെൻറും വെച്ചിട്ടുണ്ട്. എന്നിട്ടും പ്രവൃത്തി നടത്തുന്നതിലുള്ള കാല താമസം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും, മെയ് 7 ന് നിർമാണ പ്രവൃത്തി നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്ര മാത്രം ഫലവത്താകുമെന്ന് പറയാനാകില്ലെന്നും മനാഫ് മന്ത്രിയെ ബോധിപ്പിച്ചു. നഗരസഭാ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഉടൻ പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി മനാഫ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.