Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും, പ്രധാനമന്ത്രിയെ ധരിപ്പിക്കും’: സുരേഷ് ഗോപി

01 Mar 2025 15:45 IST

Shafeek cn

Share News :

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രി സമര വേദിയിലെത്തി ആശാവർക്കർമാരെ നേരിൽ കണ്ടു. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കും. മാനദണ്ഡം പരിഷ്കരിക്കണമെന്ന് ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. താൻ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.


അതേസമയം സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്ക്ക് പങ്ക് ഉണ്ടാകാമെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പുറത്തിറങ്ങണം. ഓരോ കുഞ്ഞും പൊലിഞ്ഞ് പോകാനും പാഴായി പോകാനും പാടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.


സിനിമയിലെ വയലൻസിനെക്കുറിച്ച് പറയാൻ ഞാൻ ആളല്ല, നേരിയ തോതിലെങ്കിലും സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാൻ. അത് നല്ലതല്ല, കണ്ട് ആനന്ദിക്കാനുള്ളതല്ല. പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയുള്ള സിനിമയാണ് അതൊക്കെ. മനസ്സിലാക്കുക എന്നൊരു കാര്യം കൂടിയുണ്ടല്ലോ എന്ന് സുരേഷ് ഗോപി ചോദിച്ചു.


ഒരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവര്‍ പാഴായി പോയിക്കൂടാ, പൊലിഞ്ഞു പോയിക്കൂടാ. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് രംഗത്ത് വരണമെന്ന് സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.

Follow us on :

More in Related News