Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യ കൃതികളുടെ ചിത്രലേഖനങ്ങളുമായി കലാകാരൻമാർ

24 Jun 2025 15:40 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂർ സ്കൗട്ട് & ഗൈഡിൻ്റെയും കോലായ വായന വേദിയുടെയും ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി ചിത്രലേഖനം നടന്നു. എം.ടി. വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ , ഒ.വി.വിജയൻ, തകഴി ശിവശങ്കരപ്പിള്ള എന്നിവരുടെ രചനകളെ അടിസ്ഥാനമാക്കി ഷാജി കാവിൽ , റഹ്മാൻ കൊഴുക്കല്ലൂർ, ഹാരൂൻ അൽ ഉസ്മാൻ, കെ.റജി എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ അധ്യക്ഷത വഹിച്ചു. നഹ കലാകാരൻമാരെ പരിചയപ്പെടുത്തി.

 എ. സുബാഷ് കുമാർ, എൻ.ജയന്തി , എം.സിനി , സി.വി.സജിത് , ടി.എം.ഷീബ എന്നിവർ സംസാരിച്ചു. ഗൈഡ്സ് വളണ്ടിയർ ദേവിക നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News