Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 23:07 IST
Share News :
പരപ്പനങ്ങാടി : മലയാള സാഹിത്യത്തിന്റെ അനശ്വര എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി ജൂലൈ 4-ന് എ.എം.എൽ.പി. സ്‌കൂൾ നെടുവ സൗത്തിൽ ബഷീർ ദിനം വിപുലമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി കഥകളും ക്വിസ് മത്സരങ്ങളും, കൂടാതെ ബഷീറിന്റെ പ്രസിദ്ധമായ പുസ്തകങ്ങളും കഥാപാത്രങ്ങളെയും ആസ്പദമാക്കിയുള്ള പ്രദർശനവും സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കി. ബഷീറിന്റെ കൃതികൾ ഉൾപ്പെടുത്തിയ പുസ്തകപ്രദർശനവും, ബഷീറിന്റെ പ്രശസ്ത കഥാപാത്രങ്ങളായ പത്തുമ്മ, സഹറ , മജീദ്, സാറാമ്മ എന്നിവരുടെ ചിത്രീകരണവും ശ്രദ്ധ നേടി.
ബഷീറിന്റെ സാഹിത്യദർശനവും വ്യക്തിത്വവും കുട്ടികളിൽ വെളിച്ചമാക്കുന്നതിനുള്ള ശ്രമമായിരുന്ന ഈ പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ബിന്ദു ടീച്ചർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.