Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 17:46 IST
Share News :
കോഴിക്കോട്: അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ (എ.എച്ച്.പി.) നേതൃത്വത്തിൽ ആഗസ്റ്റ് 16-ന് കോഴിക്കോട് തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ "അഖണ്ഡ ഭാരത സങ്കല്പ ദിനം" സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
ചാലപ്പുറം ബാലകൃഷ്ണ പിള്ള മെമ്മോറിയൽ ഹാളിൽ നടന്ന യോഗത്തിൽ എ.എച്ച്.പി. ജില്ലാ ജനറൽ സെക്രട്ടറി സുരേന്ദ്രൻ ചേളാരി അധ്യക്ഷത വഹിച്ചു. എ.എച്ച്.പി. സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോട് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘ ഭാരവാഹികളായി ഡോ. നളിൻ നമ്പ്യാർ (ചെയർമാൻ), വി.കെ. ബൈജു (ജനറൽ കൺവീനർ), ദീപ ഹരി (വൈസ് ചെയർപേഴ്സൺ), കവിനാഥ് നമ്പ്യാർ (പ്രോഗ്രാം കോർഡിനേറ്റർ), പി.കെ. സുഭാഷ്, പവിത്രൻ വെള്ളാവ്, ദേവദാസൻ മാസ്റ്റർ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
ഷിജു വട്ടിയൂർക്കാവ്, പ്രജിത്ത് കണ്ണൂർ എന്നിവർ പ്രസംഗിച്ചു. അരുന്ധതി ബാലുശ്ശേരി സ്വാഗതവും ശർമ്മിള ചേളാരി നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ:
അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ (എ.എച്ച്.പി.) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "അഖണ്ഡ ഭാരത സങ്കല്പ ദിനം" പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോട് ഉദ്ഘാടനം ചെയ്യുന്നു. സമീപം പി.കെ. സുഭാഷ്, വി.കെ. ബൈജു, ഷിജു വട്ടിയൂർക്കാവ്, സുരേന്ദ്രൻ ചേളാരി, ദീപ ഹരി എന്നിവർ
Follow us on :
Tags:
More in Related News
Please select your location.