Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഗ്രിസ്റ്റാക്ക് മൊബൈൽ ആപ്ലിക്കേഷൻ പിൻവലിച്ച്‌ ഓൺലൈൻ പോർട്ടൽ ഏർപ്പെടുത്തണമെന്ന്

24 Sep 2025 20:42 IST

MUKUNDAN

Share News :

ചാവക്കാട്:കർഷകരുടെ ഭൂവിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്ക് അനുവദിച്ചിട്ടുള്ള അഗ്രിസ്റ്റാക്ക് മൊബൈൽ ആപ്ലിക്കേഷൻ പിൻവലിച്ച്‌ ഓൺലൈൻ പോർട്ടൽ ഏർപ്പെടുത്തണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതുംഅവരുടെ മുഖം അപ്ലിക്കേഷന്റെ പ്രവർത്തന ഇടവേളകളിൽ തിരിച്ചറിയലിന് വിധേയമാക്കുന്നതും വില്ലേജ് ഓഫീസ് മാന്വലിന് വിരുദ്ധമാണെന്ന് ബ്രാഞ്ച് സമ്മേളനം ചൂണ്ടിക്കാട്ടി.കെആർഡിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.അനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് പി.എസ്.വിജു അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.സി.ദിദിക പ്രവർത്തന റിപ്പോർട്ടും,ട്രഷറർ എം.ആർ.പ്രവിത കണക്കും അവതരിപ്പിച്ചു.ജില്ലാ ട്രഷറർ പി.ജി.രജിത് സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ജെ.മെർളി,ജില്ലാ വൈസ് പ്രസിഡന്റ്‌ എം.കെ.ഷാജി,സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അനിൽ കുമാർ,ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.എം.രമേഷ്,ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി കെ.എച്ച്.നൗഷാദ്,എ.ഷർമിലി എന്നിവർ പ്രസംഗിച്ചു.മുൻ താലൂക്ക് സെക്രട്ടറി കെ.പ്രകാശന് യാത്രായപ്പ് നൽകി.ഭാരവാഹികളായി സി.ആർ.രാഖി(പ്രസിഡന്റ്),എം.ബി.വിഷ്ണുബാൽ(വൈസ് പ്രസിഡന്റ്),പി.എസ്.വിജു(സെക്രട്ടറി),പി.സി.ദിദിക(ജോയിന്റ് സെക്രട്ടറി),ടി.എം.അഭിലാഷ്(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.വനിതാ കമ്മിറ്റി ഭാരവാഹികളായി പി.ടി.ലാലി(പ്രസിഡന്റ്),എ.ഷർമിലി(സെക്രട്ടറി) എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.



Follow us on :

More in Related News