Thu Jul 10, 2025 10:39 PM 1ST
Location
Sign In
06 May 2025 22:58 IST
Share News :
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "പിറവി പിറന്ന കാലം" എന്ന പേരിൽ
ഷാജി എൻ കരുൺ അനുസ്മരണം സംഘടിപ്പിച്ചു. പാലാംകടവ് ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ. പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ലോകസിനിമയും ഇൻഡ്യൻ സിനിമയും കാഴ്ചവച്ച യാഥാസ്ഥിതിക സിനിമാ ബോധത്തിന് ബദലായ കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയ ചലച്ചിത്ര പ്രവർത്തകനാണ് ഷാജി എൻ കരുൺ എന്ന് അഡ്വ. പി.കെ ഹരികുമാർ അഭിപ്രായപ്പെട്ടു. യോഗത്തിൽ എ.പത്രോസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ഡോ.സി.എം കുസുമൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ, സുഭാഷ് പുഞ്ചക്കാട്ടിൽ, പി.എസ്. ജയപ്രകാശ്, അഡ്വ.കെ.ജി. രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.