Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലാമത് ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമം, കവിതാ ക്യാമ്പ്, ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 മെയ് 24,25 തിയതികളിൽ

01 Mar 2025 17:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നാലാമത് ഇടവപ്പാതി

സാഹിത്യ സൗഹൃദ സംഗമം, കവിതാ ക്യാമ്പ്,

ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവൽ 

2025 മെയ് 24,25 (ശനി,ഞായർ) തീയതികളിലായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് അരിയല്ലൂർ കൃഷ്ണ എജുക്കേഷൻ സൊസൈറ്റിയിൽ വച്ച് നടക്കും. ചർച്ചകളിലും കവിതാ അവതരണത്തിലും പ്രഭാഷണത്തിലുമായി നൂറോളം സർഗ പ്രതിഭകൾ പങ്കെടുക്കും.


ഓൺ / ഓഫ് ലൈൻ മാദ്ധ്യമങ്ങളിലും 

മറ്റുമായി നൽകുന്ന അറിയിപ്പുകളിലൂടെ, താത്പര്യം പ്രകടിപ്പിക്കുന്നവരിൽ നിന്നാവും 

വിവിധ സെഷനുകളിലേക്കുള്ളരെ 

തിരഞ്ഞെടുക്കുക. അതിനാൽ പാനൽ ചർച്ചകളിൽ പങ്കെടുക്കാനും ക്യാമ്പ് അംഗമാവാനും, കവിത അവതരിപ്പിക്കാനും താത്പര്യമുള്ളവർ 9846697314 എന്ന നമ്പറിൽ മാർച്ച് 20-നകം വിളിച്ച് 

പേര് രജിസ്റ്റർ ചെയ്യണമെന്നും,

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 

കൂടുതൽ കാര്യങ്ങൾ അറിയാനായി 

9846697314 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും. രജിസ്റ്റർ ചെയ്യാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാം.


പ്രഭാഷണം,ചർച്ച,സംവാദം,കവിതാ അവതരണം, കാവ്യാലാപനം, ഗസൽ,

നാട്ടുപാട്ട്, നാടകം, പുസ്തക പ്രകാശനം,

പുസ്തകോത്സവം, ഫോട്ടോ, ചിത്ര പ്രദർശനം, മറ്റു കലാ പരിപാടികൾ എന്നിവ ഉണ്ടാവുമെന്നും ഫെസ്റ്റിവൽ ഡയറക്ടർ

ശ്രീജിത്ത് അരിയല്ലൂർ, പ്രോഗ്രാം കൺവീനർ

 സതീഷ് തോട്ടത്തിൽ എന്നിവർ അറിയിച്ചു.

Follow us on :

More in Related News