Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. എം.കെ. മുനീറിനെ ആശുപത്രിയിൽ പ്രവേശിച്ചു

11 Sep 2025 12:59 IST

NewsDelivery

Share News :

കോഴിക്കോട്: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുൻമന്ത്രിയും കൊടുവള്ളി എം.എൽ.എയുമായ ഡോ. എം.കെ. മുനീറിനെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൈപ്പോകലീമിയ (രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറയുന്ന അവസ്ഥ) ഉണ്ടെന്നും, അതിനെത്തുടർന്ന് ഹൃദയാഘാതം സംഭവിച്ചതായും മെഡിക്കൽ സംഘം വ്യക്തമാക്കി.

നിലവിൽ മെയ്ത്രയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സയിലാണ്.

ആരോഗ്യനില ഗുരുതരമല്ലെന്നും സ്ഥിരത പുലർത്തുകയാണെന്നും, പോസിറ്റീവ് പ്രതികരണങ്ങൾ കാണിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Follow us on :

More in Related News