Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ ഐ. ഐ. എഫ്. കെ ആദ്യദിനത്തിൻ്റെ മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ; ഇന്ന് മലയാള സിനിമകളുടെ ദിനം

കോഴിക്കോട് : ആദ്യദിനത്തിൻ്റെ മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ. ലോകമൊന്നാകെയുള്ള ഫിലിം ഫെസ്റ്റിവലുകളുടെ മനം കവർന്ന ചലച്ചിത്രങ്ങളുടെ കാഴ്ചക്കുള്ളതാണ് ആർ. ഐ. ഐ. എഫ്. കെയിലെ ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗം. ഇതിനെ അന്വർഥമാക്കുന്ന രീതിയിലായിരുന്നു, ആദ്യദിനത്തിലെ ഫേവറിറ്റ്സ് വിഭാഗത്തിലെ ഗേൾ വിത്ത് നീഡിൽ പ്രദർശനം. ശ്രീ തീയേറ്ററിലെ തിങ്ങി നിറഞ്ഞ, തറയിൽ വരെ ഇരുന്നാണ് ഒരു മണിക്കൂറും അൻപത്തഞ്ചു മിനിറ്റും നീണ്ടു നിന്ന ചലച്ചിത്രം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ച് കണ്ടു തീർത്തത്.