Tue Dec 12, 2023 10:56 PM 1ST
Location
Sign In
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം സാംസ്കാരിക സ്വാതന്ത്ര്യവും ആഘോഷിക്കപ്പെടണമെന്ന് മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. സമ്പൂർണ സാംസ്കാരിക സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലൂടെയാണ് സാധ്യമാകുന്നതെന്നും കാർഷിക, നിർമാണ, വിഭവശേഷി മേഖലകളിൽ സ്വയംപര്യാപ്തത കൈവരിച്ച് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് നോളജ് സിറ്റിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Please select your location.