Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2026 12:52 IST
Share News :
മുംബൈ: മലയാളി സംരംഭകരെയും ബിസിനസ് പ്രൊഫഷണലുകളെയും ആഗോളതലത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി ഫെഡറേഷന്റെ മഹാറാഷ്‌ട്ര ബിസിനസ് ക്ലബിന് തുടക്കമായി. വേൾഡ് മലയാളി ഫെഡറേഷൻ മഹാറാഷ്‌ട്ര പ്രവിശ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ജെ. രത്നകുമാർ ഉദ്ഘാടനം നിർവഹിച്ചു.
സിംഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ സുരേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ മഹാറാഷ്‌ട്ര കൗൺസിൽ പേട്രൺ ഡോക്ടർ ഉമ്മൻ ഡേവിഡ് സന്നിഹിതനായിരുന്നു.
ക്ലബിന്റെ ഭാരവാഹികളായി സ്ട്രാറ്റജി വിഭാഗത്തിൽ പോൾ, എച്ച്.ആർ. വിഭാഗത്തിൽ ഫ്രാൻസിസ് മൂണ്ടാടൻ, ബിസിനസ് ക്ലബ് രാജസ്ഥാനിന്റെ പ്രസിഡന്റ് റജിൻ ചാലപ്പുറം , മുംബൈ സ്ട്രാറ്റജി വിഭാഗം മത്തായി, വൈസ് പ്രസിഡന്റ് ബിജിലാൽ ഉമൻ, സാമൂഹിക വിഭാഗം പി. ആർ. ദിലീപ്, ആർകിടെക്ട് സുരേഷ് ബാബു എന്നിവരെ തെരഞ്ഞെടുത്തു.
സംരംഭകർക്കിടയിലെ സഹകരണം വർധിപ്പിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ക്ലബ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
More in Related News
Please select your location.