Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2025 16:07 IST
Share News :
കൊണ്ടോട്ടി : വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് നടത്തുന്ന "പെപ്പ് ടോക്ക്" പദ്ധതിയുടെ ഭാഗമായി 'ജാലകം' ക്ലാസ് മുറി ചർച്ചക്ക് ഇ. എം.ഇ. എ സ്കൂളിൽ തുടക്കമായി.
ഇ. എം.ഇ. എ ട്രൈനിംഗ് കോളേജ് അദ്ധ്യാപക വിദ്യാർത്ഥിനി മിർഷാന
ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക വിദ്യാർത്ഥിനി ഷഹാന പദ്ധതി വിശദീകരിച്ചു. വിജയഭേരി കോഡിനേറ്റർ കെ.ആർ.രോഹിണി ആദ്യക്ഷത വഹിച്ചു.
വിജയ സ്പർശം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ സ്വാഗതം പറഞ്ഞു.
ഓരോ ആഴ്ചയിൽ ക്ലാസ്സ് റൂമിൽ പ്രദർശനം നടത്തുന്ന വീഡിയോകളുടെയും, സമകാലിക വിഷയവും ആസ്പദമാക്കിയാണ് ചർച്ചകൾ നടത്തുന്നത്. പദ്ധതി വിജയഭേരി, വിജയ സ്പർശം, ഇ. എം.ഇ. എ ട്രൈനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, സ്കൂൾ പാർലമെന്റ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ജാലകം നടപ്പിലാക്കുന്നത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ഇ. എം.ഇ. എ ട്രൈനിംഗ് കോളേജ് വിദർത്ഥികൾ, സ്കൂൾ പാർലമെന്റ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.