Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2025 10:57 IST
Share News :
മലപ്പുറം : സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പുതുതായി ആരംഭിച്ച സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളില്‍ വെബ് ഡെവലപ്പര്‍ ട്രെയ്‌നര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് മലപ്പുറം കോട്ടപ്പടിയിലുള്ള സമഗ്ര ശിക്ഷ കേരളം, ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുള്ളവര്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും അപേക്ഷയും ബയോഡാറ്റയുമായി ഹാജരാകണം.
പ്ലസ്ടു പാസായ എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവ സ്‌ക്രിപ്റ്റ് എന്നീ പ്രോഗ്രാമിംഗ് ലാംഗ്വേജില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിശീലന പരിചയവും ഉള്ളവര്‍ക്ക് വെബ് ഡെവലപ്പര്‍ ട്രെയ്‌നര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത് (ജി.എച്ച്.എസ്.എസ് മങ്കട).
ചെട്ടിയാംകിണര്‍ ജി വി എച്ച്.എസ്.എസ്, ബിപി അങ്ങാടി ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്, പുറത്തൂര്‍ ജി എച്ച് എസ്,്എസ്, പറവണ്ണ ജി വി എച്ച്.എസ്.എസ്, തവനൂര്‍ കെ എം ജി വി എച്ച് എസ് എസ്, നിലമ്പൂര്‍ ജി വി എച്ച് എസ് എസ്, തൃക്കാവ് ജി എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവുള്ളത്.
യോഗ്യത അതത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ജോബ് റോളുകളില്‍ ഏതെങ്കിലും ഒന്നില്‍ എന്‍ എസ് ക്യു എഫ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. അല്ലെങ്കില്‍ മേഖലയില്‍ വി എച്ച് എസ് ഇ കോഴ്‌സ് പാസായിരിക്കണം. വിശദാംശവും അപേക്ഷാഫോമും സമഗ്രശിക്ഷ കേരളത്തിന്റെ https://ssakerala.in/SDC1.php എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Follow us on :
Tags:
More in Related News
Please select your location.