Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊക്കയാർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനം നടന്നു

15 Nov 2025 10:36 IST

PEERMADE NEWS

Share News :

കൊക്കയാർ: കൊക്കയാർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനം നടന്നു. 14 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും ബ്ലോക് പഞ്ചായത്തു ഡിവിഷനിലുമാണ് സ്ഥാനാർഥി നിർണ്ണയും പ്രഖ്യാപന വ്യ നടന്നത്. യു.ഡി.എഫ് കൺവീനർ സണ്ണി ആന്റണിയുടെ യുടെ അധ്യക്ഷതയിൽ കോർ കമ്മറ്റി ചെയർമാൻ സണ്ണി തട്ടുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഓലിക്കൽ സുരേഷ്, ഫ്രാൻസിസ് തോമസ്, ആൽവിൻ ഫിലിപ്പ്, കെ.എച്ച്. തൗഫീക്, ബെന്നി സെബാസ്റ്റ്യൻ, പി.ജെ. വർഗീസ് , സൽമാൻ ഷാഹുൽ , ടി.ഐ. മാത്യു, എന്നിവർ സംസാരിച്ചു.

നൗഷാദ് വെംബ്ലി ബ്ലോക് പഞ്ചായത്ത് കൊക്കയാർ ഡിവിഷൻ സ്ഥാനാർഥി .

ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ എം.ആർ. അമ്പിളി (മുക്കുളം), കെ.എൽ. ദാനിയേൽ (വടക്കേമല ), ബിജു വെട്ടിക്കൽ ( മേലോരം )

ഐസി മോൾ വിപിൻ (കൊടികുത്തി), സുനിത ജയപ്രകാശ്( മുളങ്കുന്ന് ), സ്വർണ ലത അപ്പുകുട്ടൻ (ബോയ്സ് ), സ്റ്റാൻലി സണ്ണി ( പൂവഞ്ചി ),സിജോ ഉള്ളാട്ട് ( കൊക്കയാർ), വിന്നി അനൂപ്( പുളിക്കത്തടം ), അയ്യൂബ് ഖാൻ കട്ട പ്ലാക്കൽ ( നാരകം പുഴ ), വിനീത പ്രദീപ് (കുറ്റിപ്ലാങ്ങാട്), രജനി രാജൻ (വെംബ്ലി ), ഷാലിയടോമി ( കനകപുരം ), കവിത ഷാജി ( ഏന്തയാർ ഈസ്റ്റ് ) എന്നിവരാണ് സ്ഥാനാർഥികൾ. വ്യാഴാഴ്ച നാമ നിർദ്ദേശക പത്രിക സമർപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Follow us on :

More in Related News