Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച തലാഞ്ചേരി റോഡ് ഉദ്ഘാടനം ചെയ്തു.

03 Jul 2025 18:17 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 43 ൽ 2024-25 വാർഷിക പദ്ധതിയിലും എം എൽ എ മുഖേന ലഭിച്ച LRRP ഫണ്ടും ഉൾപ്പെടുത്തി നവീകരിച്ച തലാഞ്ചേരി റോഡിന്റെ ഉദ്ഘാടനം കർമ്മം കെ പി എ മജീദ് എം എൽ എ നിർവഹിച്ചു. 

നഗരസഭ ചെയർപേഴ്സൺ പി പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. 


വൈസ് ചെയർപേഴ്സൺ ബി പി സാഹിദ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി കെ സുഹറ, ആരോഗ്യ സ്സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ  ഖൈറുന്നിസ താഹിർ, സ്ഥലം കൗൺസിലർ ഫൗസിയ മുഹമ്മദ്‌,

കൗൺസിലർമാരായ ജുബൈരിയ കുന്നുമ്മൽ, പി ഒ നസീമ 

എന്നിവർ സന്നിഹിതരായി. അലി തെക്കേപാട്ട്, വി എ കബീർ, കുഞ്ഞിപ്പു, മോഹനൻ, അസൈനാർ സി പി, കുഞ്ഞാവ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News