Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുൻപ് നൽകിയത്'; പോഡ്കാസ്റ്റ് വിവാദത്തിൽ വ്യക്തതയുമായി ശശി തരൂർ

25 Feb 2025 13:47 IST

Shafeek cn

Share News :

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പോഡ്കാസ്റ്റ് വിവാദത്തില്‍ വ്യക്തതയുമായി ഡോ. ശശി തരൂര്‍ എംപി. അഭിമുഖം നല്‍കിയത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുന്‍പ് എന്നാണ് തരൂരിന്റെ വിശദീകരണം. മറ്റു ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തരൂര്‍ തയ്യാറായില്ല.


ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയും അതൃപ്തിയിലെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് ഡോ.ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ എക്‌സ്പ്രസിന് അഭിമുഖം നല്‍കിയത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുന്‍പേ ആണെന്ന് തരൂരിന്റെ വിശദീകരണം. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഉണ്ടെന്ന ശശി തരൂരിന്റെ പോഡ്കാസ്റ്റിലൂടെയുള്ള തുറന്നുപറച്ചില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


പ്രശ്‌നം ചര്‍ച്ച ചെയ്ത് സംസ്ഥാന നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. ഇതിനായി കേരളത്തിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീഷനും അടക്കം വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്ന തരൂരിന്റെ പരാതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ദേശീയ നേതൃത്വം അറിയിച്ചതായാണ് സൂചന.


Follow us on :

More in Related News