Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നടത്തി

11 Feb 2026 18:44 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്ന ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക ക്ലാസ് മലപ്പുറം മേല്‍മുറി പി.എം ആര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പി.ഉബൈദുള്ള എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുറപ്പെടാനിരിക്കുന്ന ഹാജിമാര്‍ രാജ്യനന്‍മക്കായി പ്രത്യകം പ്രാര്‍ത്ഥിക്കണമന്ന് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ അഭ്യത്ഥിച്ചു. 


ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ അഡ്വ. പി.മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കക്കൂത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, പി.എം.ആര്‍ കുഞ്ഞിപ്പ, മണ്ഡലം ട്രയിനിങ് ഓര്‍ഗനൈസര്‍ എ.എം. അബൂബക്കര്‍  തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലകരായ എന്‍.പി ഷാജഹാന്‍ , ഫൈസല്‍ മാസ്റ്റര്‍ മൂഴിക്കല്‍, പി.മുജീബ് റഹ്‌മാന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.


ഹജ്ജ് ട്രയിനര്‍മാരായ എ.എം.അബ്ദുല്‍ ബഷീര്‍, യു.നദീര്‍ അഹമ്മദ്, എ.കെ.അലവി ഹാജി, ടി. അബ്ദുസ്സലാം മാസ്റ്റര്‍, കെ.സി.സഹീര്‍,  അസ്മ നാലകത്ത്, റംലത്ത് കറുത്തേടത്ത്, റംലാബി മേമന, കെ.പി.സജീന ടീച്ചര്‍, അബ്ദുല്‍ കരീം, സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരായ ആരിഫ് മുഹമ്മദ്, എം.അബ്ദുല്‍ ബാരി, കെ.സി. മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഫാസില്‍, ബിജിലി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News