Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാല ഖരീഫ് സീസൺ: അവലോകന യോഗം ചേർന്നു

25 May 2024 02:47 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ദോഫാർ ഗവർണറേറ്റിൽ 2024-ലെ ഖരീഫ് ദോഫാർ സീസണിനായുള്ള തയ്യാറെടുപ്പുകൾക്കും അതിൻ്റെ പരിപാടികൾക്കുമായി അഞ്ചാമത്തെ പതിവ് മീറ്റിംങ്ങ് മുനിസിപ്പൽ കൗൺസിൽ ഓഫ് ദോഫാർ നടത്തി . ദോഫാർ മുനിസിപ്പാലിറ്റിയുടെ പദ്ധതികൾ, അതിൻ്റെ പ്രവർത്തനങ്ങൾ, വികസനങ്ങൾ, ഖരീഫ് ദോഫാർ 2024 സീസണിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്നിവ യോഗം അവലോകനം ചെയ്തു. 

കൂടാതെ ഖരീഫ് സീസണിലെ തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ച ചെയ്തു. വാദി അദൂബിൽ നിന്ന് സംഭരിക്കുന്ന വെള്ളം ഉപയോഗപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അണക്കെട്ടിന് ചുറ്റുമുള്ള കാഴ്ചകളിളെ സന്ദർശകർക്ക് പ്രയോജന പെടുത്തേണ്ട പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തു. പൊതുഗതാഗത സേവനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും ടാക്സി ലൈസൻസിംഗിനായി അംഗീകൃത സംവിധാനങ്ങൾ സജീവമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ച യിൽ ഉൾപ്പെടുത്തി. 

Follow us on :

More in Related News