Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് പ്രവൃത്തികൾ അവലോകനം ചെയ്തു

20 Aug 2025 09:43 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം നിയോജക മണ്ഡലത്തിൽ എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് നടപ്പാക്കി വരുന്ന വികസന പ്രവൃത്തികളുടേയും വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെയും പുരോഗതികൾ അവലോകനം ചെയ്തു.

എ.ഡി.എം എൻ.എം മെഹറലിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം പി. ഉബൈദുള്ള എം. എൽ.എ ഉദ്ഘാടനം ചെയ്തു.


എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് മലപ്പുറം നഗരസഭയിലും ആനക്കയം, കോഡൂർ ,

പൂക്കോട്ടൂർ , മൊറയൂർ, പുൽപ്പറ്റ പഞ്ചായത്തുകളിലും നടപ്പാക്കി വരുന്ന വിവിധ വികസന പ്രവൃത്തികളുടെ പുരോഗതികൾ യോഗം വിലയിരുത്തി. സാങ്കേതിക തടസ്സങ്ങൾ മൂലം കഴിഞ്ഞ നാലു വർഷമായി എസ്റ്റിമേറ്റ് തയ്യാറാക്കുവാനോ ഭരണാനുമതി നൽകുവാനോ സാധിക്കാത്ത പ്രവൃത്തികൾ മാറ്റി നൽകും. മറ്റുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാനും എംഎൽഎ നിർദ്ദേശം നൽകി. 


മലപ്പുറം ഡി.ഡി.ഇ ഓഫീസ്, കുടുംബ കോടതി, മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷൻ, മുണ്ടു പറമ്പ് ഗവ.കോളേജ് ലേഡീസ് ഹോസ്റ്റലിനു സമീപം ഗേറ്റും വാച്ച്മാൻ ക്യാബിനും, ഗവ.വനിതാ കോളേജ് ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പുരോഗതികൾ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. 


ബജറ്റിൽ ഒരു കോടി വകയിരുത്തി ഭരണാനുമതി ലഭിച്ച മൊറയൂർ - അരിമ്പ്ര - പൂക്കോട്ടൂർ , മൊറയൂർ എടപ്പറമ്പ് കിഴിശ്ശേരി , നരിയാട്ടുപാറ- നെന്മിനി ചർച്ച്, വള്ളുവമ്പ്രം -വളമംഗലം - പൂക്കൊളത്തൂർ, ഇരുമ്പുഴി - മേൽമുറി മലപ്പുറം -കോട്ടപ്പടി വലിയവരമ്പ് ബൈപാസ് എന്നീ റോഡുകളുടെ സാങ്കേതികാനുമതി ലഭ്യമാക്കി ഉടൻ ടെൻ ഡർ ചെയ്യും. 


മലപ്പുറം മച്ചിങ്ങൽ ബൈപാസ് , മുണ്ടുപറമ്പ് - ചെന്നത്ത് ബൈപാസ് , കൊളത്തൂർ റോഡിലെ ചെമ്മങ്കടവ്, വാലഞ്ചേരി അരിമ്പ്ര , ആനക്കയം - തിരൂർക്കാട് റോഡുകളിൽ അടിയന്തര മെയിൻ്റനൻസ് നടത്താനും റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ മഴക്കു ശമനം ലഭിച്ചാൽ ഉടനെ നടത്താനും എം.എൽ.എ നിർദേശം നൽകി.

Follow us on :

More in Related News