Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

04 Mar 2025 17:49 IST

PEERMADE NEWS

Share News :

പീരുമേട്:കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തു. 

കഴിഞ്ഞ കുറേ നാളുകളായി പീരുമേട് താലൂക്കിലെ വനാ തിർത്തിയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലകളും തോട്ടം മേഖലകളും വന്യമൃഗങ്ങളുടെ സാന്നിധ്യത്താൽ ഭീതിയുടെ നിഴലിലാണ് കഴിഞ്ഞു വരുന്നത്. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് തടയുവാൻ വനംവകുപ്പ് യോഗങ്ങളും സുരക്ഷാ പദ്ധതി വാഗ്ദാനങ്ങളുമാണ് നടത്തി വരുന്നത് ഈ സാഹചര്യത്തിലാണ് വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. വള്ളക്കടവ് ജംഗ്ഷനിൽ നിന്നു മാരംഭിച്ച പ്രതിഷേധ മാർച്ച് ചെക്ക് പോസ്റ്റിൽ പോലീസ് തടഞ്ഞു. പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് പീരുമേട് ബ്ലോക്ക് സെക്രട്ടറി പാപ്പച്ചൻ വർക്കി പിരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ടിൽ  നടത്തി ഡി സി സി ജനറൽ സെക്രട്ടറി ആർ.ഗണേശൻ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബ്രഹാം , കോൺഗ്രസ് നേതാക്കളായ ഫിലിപ്പ് , പി.പി. റഹിം, തമിഴ് മൊഴി,പ്രിയങ്കാ മഹേഷ് ,  വി.ജി ദിലീപ്,  ഷാൻ അരുവിപ്പാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News