Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ഏത് ഉന്നതനായാലും നടപടിക്രമം പാലിക്കണം" ; രാജ്ഭവനില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

03 Jul 2025 18:28 IST

Jithu Vijay

Share News :

തിരുവനന്തപുരം : രാജ്ഭവനില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. ഏത് ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണറും പോലീസ് മേധാവിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഗവണറുടെ ഓഫീസില്‍ നിന്നാണ് മാധ്യമങ്ങളിലെത്തിയതെന്ന് വ്യക്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പോലീസിനെ അനുവദിക്കുന്നതില്‍ നേരെ പോലീസ് മേധാവിയെ വിളിച്ച് ആവശ്യപ്പെടുകയോ ഉത്തരവ് നല്‍കുകയോ അല്ല നടപടിക്രമം, അത് ആവശ്യപ്പെടേണ്ട രീതിയുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ശരിയായ നടപടിക്രമത്തില്‍ ആയിരിക്കണം ഇക്കാര്യം ആവശ്യപ്പെടേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഗവര്‍ണര്‍ക്ക് പൊലീസുകാരെ നല്‍കുന്നതിന് സര്‍ക്കാരിന് ഒരു തടസവുമില്ല. നടപടിക്രമം പാലിക്കണം എന്നത് മാത്രമാണ് ചൂണ്ടിക്കാട്ടിയത്. ഏതു കാര്യത്തിലും നടപടിക്രമം പാലിച്ചു മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Follow us on :

More in Related News