Tue Jul 8, 2025 1:22 AM 1ST
Location
Sign In
05 Jun 2025 18:38 IST
Share News :
പരപ്പനങ്ങാടി : പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ മരം നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ പ്രിയ സി വി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷതവഹിച്ചു. കർഷകശ്രീ ജേതാവ് അബ്ദുറസാക്ക് മല്ലേപാട്ട്, പുതുക്കുടി അബ്ദുനാസർ നഹ, സുജയ ടീച്ചർ
എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകളും, പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കമലം കാടശ്ശേരി സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സമീർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.