Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2024 11:55 IST
Share News :
ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ദല്ലാള്‍ നന്ദകുമാറിനെ പുന്നപ്ര പൊലീസ് ചോദ്യം ചെയ്യും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയര്‍ത്തിയ കേസിലാണ് നടപടി. ഈ മാസം 9ന് ഹാജരാകാന്‍ നന്ദകുമാറിന് നോട്ടീസ് നല്‍കി. വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കല്‍ എന്നിവയ്‌ക്കെതിരെയാണ് ശോഭ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നല്‍കാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കുന്നില്ലെന്നാരോപിച്ച് ടി ജി നന്ദകുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാന്‍സ് തുകയായി 10 ലക്ഷം നല്‍കിയത്. പിന്നീട് അന്വേഷിച്ചപ്പോള്‍ ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെയാവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.
Follow us on :
Tags:
More in Related News
Please select your location.