Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിൽ ; വിദ്യാർഥികൾക്ക് നെയ്ച്ചോറും ചിക്കൻ കറിയും പദ്ധതി

24 Jun 2025 20:13 IST

Jithu Vijay

Share News :

പരപ്പനങ്ങാടി :  പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ മാസത്തിൽ രണ്ട് തവണ വിദ്യാർഥികൾക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി നഗരസഭ ചെയർമാൻ പി.പി ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹമ്മദ്, ഡിവിഷൻ കൗൺസിലർ ബേബി അച്ച്യുതൻ, എച്ച്.എം വി.ബോബൻ, നൂൺ മീൽ ഓഫിസർ റൈനി ചന്ദ്ര, പി.ടി.എ കമ്മിറ്റി അംഗങ്ങളായ കെ.പി 

മൻസൂർ, ജംഷീർ കറുത്താമാക്കത്ത്, നജ്മുദ്ദീൻ, സമീറ, സൂഫിലത്ത്, പി.അബ്ദുറബ്ബ്, റാഫി, ബാപ്പു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Follow us on :

More in Related News