Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 06:53 IST
Share News :
പരപ്പനങ്ങാടി : ഷൊർണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി. പരപ്പനങ്ങാടി കെ.ടി നഗർ - സദ്ദാം ബീച്ചിലുള്ള അങ്ങമൻ്റെ പുരക്കൽ മുസ്തഫ എ.പി., (45,) എന്നയാളെയാണ് പരപ്പനങ്ങാടി എസ്.ഐ.ശ്യാം, എ.എസ് ഐ സ്വപ്ന, ജോഷി, അഭിലാഷ്, രാജേഷ് എന്നിവർ ചേർന്ന് പരപ്പനങ്ങാടിയിൽ വച്ചു കസ്റ്റഡിയിലെടുത്തത്.
ട്രെയിനിൽ വെച്ച് അതിക്രമം
നടന്നതിനാൽ സ്ത്രീയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രക്കാർ കുറവുള്ള കമ്പാർട്മെന്റിൽ വെച്ചു സ്ത്രീയുടെ എതിർപ്പ് അവഗണിച്ചു നിരന്തരം പിന്തുടർന്ന് മോശമായ രീതിയിൽ പെരുമാറുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.