Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'നല്ലോണം മീനോണം' ; അധികാരത്തിൽ ജയപ്രകാശിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുത്തത് 500 കിലോയിൽ അധികം മത്സ്യം.

03 Sep 2025 00:00 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഫിഷറീസ് വകുപ്പിന്റെ 'നല്ലോണം മീനോണം' പരിപാടിയിൽ വാളയും തിലോപ്പിയയുമടക്കം വിളവെടുത്തത് 500 കിലോയിൽ അധികം മത്സ്യം. പരിയാപുരം അധികാരത്തിൽ ജയപ്രകാശിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്തു. മത്സ്യങ്ങൾ 'സൗഹൃദം' റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണച്ചന്തയിൽ വിപണനം ചെയ്തു.


കൗൺസിലർ പി.ഉണ്ണികൃഷ്ണൻ, ഫിഷറീസ് ഓഫീസർ സ്നേഹ ജോർജ്, അക്വാകൾച്ചർ പ്രമോട്ടർ ഒ.പി സുരഭില, യു.വി രാജഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News