Fri Jul 11, 2025 9:38 PM 1ST
Location
Sign In
26 Jan 2025 16:29 IST
Share News :
മുക്കം: മുക്കം മേഖല മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ശ്രീ.ലിന്റോ ജോസഫ് അവർകൾ നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് ദിപുപ്രേംനാഥ് ചടങ്ങിൽ അധ്യക്ഷനായി. മുക്കം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ കെ. ടി ബിനു,മുക്കം മുനിസിപ്പാലിറ്റി മുൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ചന്ദ്രൻ മാസ്റ്റർ,സൊസൈറ്റി ഡയറക്ടർമാരായ രഞ്ജിനി ദിലീപ്, ജോഷില സന്തോഷ്, മാധവൻ.കെ, ശ്രീനിവാസൻ സോപാനം, മോഹൻദാസ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സൊസൈറ്റി ഡയറക്ടർ എ.എം ജമീല സ്വാഗതവും സെക്രട്ടറി വിഷ്ണുരാജ്.കെ നന്ദിയും പറഞ്ഞു
Follow us on :
Tags:
Please select your location.