Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2025 03:00 IST
Share News :
മസ്‌ക്കറ്റ്: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാനൊരുങ്ങി ഒമാൻ ഒക്ടോബർ 24 ന് മസ്‌ക്കറ്റ് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം, ഈ വരുന്ന ഒക്ടോബർ 23,24,25 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ (ഐ സി എഫ്) കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി ഒമാനിലെ പൊതുസമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആലോചനായോഗം ഒക്ടോബർ 18 ന് റൂവിയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വച്ച് നടന്നു. ഐ സി എഫ് സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ്ജ് മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടിയുടെ പ്രാധാന്യം വിശദീകരിച്ചു. മാധ്യമ-സാമൂഹിക പ്രവർത്തകനും പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ പി ടി കുഞ്ഞുമുഹമ്മദ്, പിണറായി വിജയനുമായി പല തലങ്ങളിൽ പ്രവർത്തിച്ച അനുഭവം പങ്കുവച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം കൺവീനറും ഐ സി എഫ് സംഘാടകസമിതി കൺവീനറുമായ അജയൻ പൊയ്യാറ, ഐ സി എഫ് സംഘാടകസമിതി വൈസ് ചെയർമാൻ സുനിൽ കുമാർ കെ കെ, മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്‌നകുമാർ, ഒമാനിലെ വിവിധ സംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ തങ്ങളുടെ അഭിപ്രായ-നിർദ്ദേശങ്ങൾ പങ്കുവച്ചു.
26 വർഷത്തിനു ശേഷമാണ് ഒരു കേരളമുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ഒമാൻ പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പൂർണപിന്തുണ വാഗ്ദ്ധാനം ചെയ്യുന്നതായി യോഗത്തിൽ പങ്കെടുത്തവർ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.
അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഐ സി എഫ് അരങ്ങേറുന്നത്. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപ്പന്ന ഉൽപാദന-വിതരണ കമ്പനിയായ 'ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ്' ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. "മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ" എന്ന സന്ദേശത്തിൽ ഊന്നിക്കൊണ്ടാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ അംബാസിഡർ, ഇന്ത്യയിൽ നിന്നും, ഒമാനിൽ നിന്നുമുള്ള കലാ - സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയുടെ വൈവിധ്യത്തെയും, കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾകൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും.
ഇതോടനുബന്ധിച്ചു ഒമാനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഇന്റർനാഷണൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. ഏകദേശം അമ്പതിനായിരത്തിനും, അറുപത്തിനായിരത്തിനും ഇടയ്ക്കുള്ള ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: ഷാർഗി ഗംഗാധർ
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
 
                        Please select your location.