Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 18:56 IST
Share News :
അരീക്കോട് ബ്ലോക്കില്‍ അക്കൗണ്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20നും 35നും മധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യുവതികള്‍ക്കും മലയാളം ഡി.ടി.പി. അറിയുന്നവര്‍ക്കും അക്കൗണ്ടിങ് മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. 2026 ഫെബ്രുവരി ഒന്നിന് 35 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഫെബ്രുവരി 18ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം ഫോണ്‍- 0483 2733470.
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം
മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്‌സ്, ടി.ജി.ടി. മാത്തമാറ്റിക്‌സ്, പി.ആര്‍.ടി., ബാലവാടിക ടീച്ചര്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, എ.ടി.എല്‍. ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 18 നും മലയാളം ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്സ് കോച്ച് (ടേബിള്‍ ടെന്നീസ്/ബാസ്‌കറ്റ് ബോള്‍), കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍, യോഗ ഇന്‍സ്ട്രക്ടര്‍, നഴ്സ് എന്നീ തസ്തികളിലേയ്ക്ക് ഫെബ്രുവരി 19 നും സ്‌കൂളില്‍ അഭിമുഖം നടക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും അധ്യാപന പരിചയവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഐഡി പ്രൂഫ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെ.വി.എസ്
മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ https://www.kvmallapuram.kvs.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0482-2734963.
ഹ
രിത കര്‍മസേന അംഗം, ഡ്രൈവര്‍ നിയമനം
വേങ്ങര ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മസേനയിലേക്ക് പുതിയ അംഗങ്ങളെയും ഡ്രൈവറെയും നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 17ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. ഹരിതകര്‍മസേനയിലേക്ക് പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 04942- 450226.
Follow us on :
Tags:
More in Related News
Please select your location.